ദുബൈ: അധാർമിക പ്രവർത്തനത്തെക്കുറിച്ചുണ്ടായ തർക്കത്തെ തുടർന്ന് ദുബൈയിൽ ഒരാൾ കുത്തേറ്റു മരിച്ചു. ജബൽ അലി വ്യവസായ മേഖലയിലുണ്ടായ സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു റസ്റ്റാറന്റിന് സമീപമാണ് കുറ്റകൃത്യം നടന്നത്.
പ്രദേശത്ത് രണ്ടുപേർ പരിക്കേറ്റ് കിടക്കുന്നതായി റസ്റ്റാറന്റ് ഉടമയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് പട്രോളിങ്, സി.ഐ.ഡി ഉദ്യോഗസ്ഥർ, ക്രൈം സീൻ വിദഗ്ധർ, ഫോറൻസിക് സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തെത്തി. തുടർന്ന് കൂടുതൽ വിശദ പരിശോധനക്കായി മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. പരിക്കേറ്റയാളെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ദുബൈ പൊലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയും 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ആക്രമണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊലപാതകം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.