ഷാർജ: അറബ് കാർഷിക ദിനത്തെ തനത് സാംസ്കാരിക നിറവോടെ ഷാർജക്കാർ വരവേറ്റു. അൽ റംസ ഉദ്യാനത്തിലും നഗരസഭയുടെ പ്രധാന കാര്യാലയത്തിലും സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളടക്കം നിരവധി പേർ പങ്കെടുത്തു. പരമ്പരാഗതവും ആധുനികവുമായ കൃഷിരീതിയെ ഉയർത്തി, വികസനത്തിന് അനുയോജ്യമായ രീതിയിൽ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും ഷാർജ അറബ് കാർഷിക ദിനം വളരെ പ്രാധാന്യപൂർവം ആഘോഷിക്കുകയും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതായി അധികൃതർ പറഞ്ഞു.
ആധുനിക കാർഷിക രീതിയിലൂടെ തനത് കാർഷിക മേഖലയെ പരിപോഷിപ്പിക്കുവാനും അതിലേക്ക് സമൂഹത്തെ ആനയിക്കുവാനും ലക്ഷ്യമിട്ടാണ് കാർഷിക ദിനം വിപുലമായി ആഘോഷിക്കുവാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉത്തരവിട്ടതെന്ന് നഗരസഭ ഡയറക്ടർ ജനറൽ താബിത് ആൽ തരിഫി പറഞ്ഞു. ഇതിനായ് നിർമിതിബുദ്ധിയടക്കമുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഷാർജ കാർഷിക രീതിയിൽ സുസ്ഥിര വികസന പാതകൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.