ദുബൈ: കോർപറേഷൻ ബോർഡിനും ദുബൈ ജുഡീഷ്യൽ ഇൻസ്റ്റ്യൂട്ടിനും പുതിയ ചെയർമാന്മാരെ നിയമിച്ചു. ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് കോർപറേഷൻ ബോർഡിന്‍റെ ചെയർമാൻ. ഹിഷാം അബ്ദുല്ല അൽ ഖാസിമിയാണ് വൈസ് ചെയർമാൻ. മുഹമ്മദ് ഹാദി അൽ ഹുസൈനി, റാഷിദ് മുഹമ്മദ് റാഷിദ് ആൽ മുതവ്വ, ശുഹൈബ് മിർ ഹാഷിം ഖൂരി, റാഷിദ് അലി ബിൻ ഉബൈദ, അബ്ദുൽ അസീസ് മുഹമ്മദ് അൽ മുല്ല എന്നിവരാണ് ബോർഡിലെ അംഗങ്ങൾ.
ഇസാം ഈസ അൽ ഹുമൈദനാണ് ദുബൈ ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാൻ. തർഷ് ഈദ് അൽ മൻസൂരി, ഡോ. ലുഅ മുഹമ്മദ് ബൽഹൂൽ, ഡോ. അഹമ്മദ് ഈ അൽ മൻസൂരി, അഹമ്മദ് സഈദ് ബിന മഷർ, അബ്ദുൽമുനം സലിം ബിൻ സുവൈദൻ, ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ ജനറൽ എന്നിവരാണ് അംഗങ്ങൾ.
രണ്ട് ബോർഡ് ചെയർമാന്മാരുടെയും അംഗങ്ങളുടെയും നിയമനത്തിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകാരം നൽകി. ഒഫീഷ്യൽ ഗെസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ നിയമനങ്ങൾക്ക് ഔദ്യോഗിക അംഗീകാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.