ദുബൈ: അക്കാഫ് ഇവെന്റ്സ് നേതൃത്വം നൽകുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന് ജനുവരി 25ന് തുടക്കമാവും. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എ.പി.എൽ ബ്രാൻഡ് അംബാസഡറുമായ എസ്. ശ്രീശാന്തും ചേർന്ന് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
ഈ വർഷത്തെ ഉദ്ഘാടനം കാമ്പസ് കാർണിവൽ പോലെ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വെടിക്കെട്ട്, കോളജുകളുടെ ഘോഷയാത്ര, ഇന്ദ്രി ബാൻഡ് അവതരിപ്പിക്കുന്ന ചെണ്ട ഫ്യൂഷൻ, ഡി.ജെ എന്നിവ ഉദ്ഘാടന ചടങ്ങിന് ഉണ്ടാകും.യൂറോപ്പിന് പുറത്ത് ആദ്യമായി 100 ബോൾ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കുന്ന എ.പി.എൽ സീസൺ 4ൽ 32 ടീമുകൾ മാറ്റുരക്കും. എട്ടു വനിതാ ടീമുകൾ മത്സരിക്കുന്ന പ്രത്യേകതയും ഈ സീസണിലുണ്ട്. ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ ഷാർജ ഡി.സി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ജനറൽ കൺവീനർ ബിജു കൃഷ്ണൻ, ജോയന്റ് കൺവീനർമാരായ ഗോകുൽ ചന്ദ്രൻ, ബോണി വർഗീസ്, മായ ബിജു, എസ്കോം കോഓഡിനേറ്റർമാരായി സിയാദ് സലാഹുദീൻ, അമീർ കല്ലട്ര, സുമീഷ് സരളപ്പൻ എന്നിവാണ് മത്സരങ്ങൾ നിയന്ത്രിക്കുക.
അറുനൂറോളം ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന എ.പി.എൽ സീസൺ 4, കഴിഞ്ഞ മൂന്നു സീസണുകളെ പോലെ വൻ വിജയമാകുമെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, ട്രഷർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.