അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ കേ​ര​ള വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക്

സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മന്ത്രി ശിവൻകുട്ടിക്ക് അനന്തപുരി സ്വീകരണം നൽകി

ദു​ബൈ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ദു​ബൈ ഐ.​ബി.​ഐ.​എ​സ് സ്റ്റൈ​ലി​ഷ് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ​യ​ൻ​റ് ട്ര​ഷ​റ​റും ര​ക്ഷാ​ധി​കാ​രി​യു​മാ​യ ബാ​ബു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് തേ​ക്ക​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ഞ്ജി കെ. ​ചെ​റി​യാ​ൻ, മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ, പ്ര​ഭാ​ത് നാ​യ​ർ, അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ, സ​ർ​ഗ റോ​യ്, ജ്യോ​തി​ല​ക്ഷ്മി, മു​ജീ​ബ് മോ​ഡേ​ൺ, അ​ഫ്സ​ൽ അ​ൽ​ത്താം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജോ​യ് ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള മ​ന്ദി​ര​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത് ചെ​യ്യു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Ananthapuri welcomed Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.