അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം ‘അനന്തം പൊന്നോണം’
മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം ‘അനന്തം പൊന്നോണം’ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. വിൻസന്റ് എം.എൽ.എ തിരികൊളുത്തി. കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
ഘോഷയാത്രയിൽ മന്ത്രിയോടൊപ്പം അഡ്വ. വി. ജോയ് എം.എൽ.എ, അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അണിനിരന്നു. പ്രസിഡന്റ് റോയ് നെല്ലിക്കോട് അധ്യക്ഷതവഹിച്ചു. വർക്കിങ് പ്രസിഡന്റ് ഖാൻപാറയിൽ, അഡ്വ. വി. ജോയ് എം.എൽ.എ, അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ, ജൗഹർ അൽ ബറാക്, മുഖ്യരക്ഷാധികാരികളായ രഞ്ജി കെ. ചെറിയാൻ, നവാസ് തേക്കട, ടി.പി. മോഹൻദാസ്, വർഗീസ് വള്ളിക്കലയിൽ, താജുദ്ദീൻ, മുജീബ്, അക്കാഫ് ഇവന്റ്സ് ചെയർമാൻ ഷാഹുൽ ഹമീദ്, അക്കാഫ് അസോസിയേഷൻ ചെയർമാൻ പോൾ ടി. ജോസഫ്, സഫറുള്ള വെഞ്ഞാറമൂട്, വനിത ജനറൽ കൺവീനർ മുനീറ സലീം, വൈസ് പ്രസിഡന്റുമാരായ ഷിബു മുഹമ്മദ്, ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് രത്നാകരൻ സ്വാഗതവും ട്രഷറർ ഷഫീക്ക് വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു.
സിനിമ പിന്നണി ഗായകൻ ഭാഗ്യരാജ് സംഘവും അവതരിപ്പിച്ച ഗാനമേളയും ഓണസദ്യയും ഒരുക്കിയിരുന്നു. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടിക്ക് അശോക കുമാർ, സന്തോഷ് കെ. നായർ, കാജാ മുഹുനുദീൻ, ബിജോയ്ദാസ്, സലിം അമ്പൂരി, ആർ. വിനേഷ്, രാജേഷ് സോമൻ, ഫാമി ഷംസുദ്ദീൻ, ജുഡ്സൺ ജേക്കബ്, ഷൈനി ഖാൻ, പ്രസീത പ്രതാപൻ, അമൃത ഷൈൻ, ഗാനഅരുൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.