അബ്ദുല്ല അൽ ഹമ്മാദിയും സാലെ അൽ അമീരിയും
ദുബൈ: റഷ്യയിലെ മോസ്കോയിൽ നടക്കുന്ന ബഹിരാകാശ ഗവേഷണ പരിപാടിയിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടു. യു.എ.ഇ പൗരൻമാരായ അബ്ദുല്ല അൽ ഹമ്മദിയും സാലെ അൽ അമീരിയുമായിരിക്കും എട്ടു മാസം നീളുന്ന പദ്ധതിയുടെ ഭാഗമാകുക. മോസ്‌കോ എൻ.ഇ.െക സെൻററിൽ നടക്കുന്ന ഗവേഷണത്തിൽ ഇവരിൽ ഒരാളായിരിക്കും ആറംഗ അന്താരാഷ്ട്ര സംഘത്തിനൊപ്പം പങ്കെടുക്കുക. കരുതൽ എന്ന നിലയിലാണ് രണ്ടാമത്തെയാളെ ഉൾപ്പെടുത്തിയത്.
മോസ്‌കോ ആസ്ഥാനമായി നടക്കുന്ന എട്ടു മാസത്തെ പഠനപരിപാടിയായ 'സീരിയസ് 20- 21'െൻറ ഭാഗമാണ് 'അനലോഗ് മിഷൻ 1' പദ്ധതി യു.എ.ഇ തുടങ്ങിയത്.
ഇതിെൻറ ഭാഗമായി യു.എ.ഇ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചാണ് മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം രണ്ടു പേരെ തെരഞ്ഞെടുത്ത്. 172 പേരാണ് അപേക്ഷിച്ചിരുന്നത്. ചൊവ്വയിലേതിന് സമാനമായ അന്തരീക്ഷം ലബോറട്ടറിയില്‍ കൃത്രിമമായി സൃഷ്ടിച്ച് മനുഷ്യരില്‍ അവയുണ്ടാക്കുന്ന ശാരീരിക, മാനസിക വ്യതിയാനങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. ഭാവിയിലെ ചൊവ്വ ദൗത്യങ്ങള്‍ക്ക് തയാറെടുപ്പ് നടത്താന്‍ ഇത്തരം പരീക്ഷണങ്ങളിലെ കണ്ടെത്തലുകള്‍ നിര്‍ണായകമാകും. നേരത്തെ പദ്ധതിയിട്ട ഗവേഷണം കോവിഡിനെ തുടർന്ന് നീളുകയായിരുന്നു. നവംബറിൽ തുടങ്ങാനാണ് നിലവിലെ പദ്ധതി. 2117ഓടെ ചൊവ്വയില്‍ മനുഷ്യരുടെ കോളനികള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 'മാര്‍സ് 2117' പരിപാടിക്ക് തയാറെടുപ്പിനും യു.എ.ഇ അനലോഗ് മിഷന്‍ നിര്‍ണായക പങ്ക് വഹിക്കും.
അപേക്ഷകരെ പലതവണ അഭിമുഖം നടത്തിയ ശേഷമാണ് രണ്ടു പേരെ തിരഞ്ഞെടുത്തത്. അന്തിമ പട്ടികയില്‍ ഇടംനേടിയവരെ വിവിധ പരിശോധനകള്‍ക്ക് വിധേയരാക്കി. ഇതിനുശേഷമാണ് രണ്ടു പേരെ പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍, ആരോഗ്യ ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ജീവശാസ്ത്രജ്ഞര്‍, ലൈഫ്-സപ്പോര്‍ട്ട് സ്പെഷലിസ്റ്റുകള്‍, ഐ.ടി, ഇലക്ട്രോണിക്‌സ് പ്രഫഷനലുകള്‍ തുടങ്ങിയവർ അപേക്ഷിച്ചിരുന്നു.
ചൊവ്വയിലേതിന് സമാനമായ പാരിസ്ഥിതിക, ജീവിത സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതാണ് അനലോഗ് മിഷൻ. ദൗത്യത്തില്‍ പങ്കെടുക്കുന്നവരുടെ സ്വഭാവസവിശേഷതകളിലുള്ള മാറ്റങ്ങള്‍ അറിയുന്നതിനായി നിരവധി പരീക്ഷണങ്ങള്‍ നടത്തും. ഇവരെ ലബോറട്ടറികള്‍ക്കുള്ളില്‍ തനിയെയും കൂട്ടമായും താമസിപ്പിക്കും.
17 വർഷമായി യു.എ.ഇ സായുധ സേനയുടെ ഭാഗമാണ് അബ്ദുല്ല അൽ ഹമ്മാദി. നിലവിൽ മെയിൻറനൻസ് വിഭാഗം ക്രൂ ചീഫാണ്.മാഞ്ചസ്റ്റർ മെട്രോപൊളിറ്റനിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്. അബൂദബി യൂനിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും നേടി.
അഡ്നോകിലെ മെക്കാനിക്കൽ എൻജിനീയറാണ് സാലെ അൽ അമീരി. ഖലീഫ യൂനിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമുണ്ട്.
2015ൽ അബൂദബി സോളാർ ചലഞ്ചിൽ അമീരിയുടെ സംഘം രണ്ടാം സ്ഥാനം നേടിയിരുന്നു. 1200 കിലോമീറ്റർ മൈലേജുള്ള സോളാർ കാറാണ് അന്ന് സംഘം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.