ഡബ്ല്യു.എം.സി ദുബൈ പ്രൊവിൻസ് ഓണാഘോഷം നാലിന്

ദുബൈ: ഡബ്ല്യു.എം.സി ദുബൈ പ്രൊവിൻസ് ‘ആർപ്പോ 2026’ ഓണാഘോഷം ഒക്ടോബർ നാലിന് സഫാരി മാളിൽ നടക്കും. കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും. പരിപാടിയിൽ നിരവധി കലാപരിപാടികളും അരങ്ങേറുമെന്ന്​ ജനറൽ കൺവീനർ അനീഷ് ബാദുഷ, പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ എന്നിവർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി ദുബൈ മാർക്കോ പോളോ ഹോട്ടലിൽ കൺവെൻഷൻ ​ചേർന്നു. ചെയർമാൻ വി.എസ്​. ബിജുകുമാർ, പ്രസിഡന്‍റ്​ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി എന്നിവർ ഓണാഘോഷത്തിന്‍റെ ഒരുക്കങ്ങൾ വിശദീകരിച്ചു.

ഗ്ലോബൽ ഭാരവാഹികളായ സി.യു. മത്തായി, എസ്തർ ഐസക്, മിഡിൽ ഈസ്റ്റ്‌ ചുമതലയുള്ള ജോസഫ്, റാണി സുധീർ, പ്രൊവിൻസ് ഭാരവാഹികളായ മേര ബേബി, റൈജോ, ലാൽ രാജൻ എന്നിവർ ആശംസ അറിയിച്ചു.

Tags:    
News Summary - WMC Dubai Province Onam Celebrations on 4th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.