പ്രതീകാത്മക ചിത്രം
ഷാർജ: എട്ടു മാസം ഗർഭിണിയായിരിക്കെ ഗർഭഛിദ്രം നടത്തിയ ഇന്തോനേഷ്യൻ യുവതി ഷാർജയിൽ പിടിയിലായി. ഗർഭഛിദ്രം നടത്തിയശേഷം മൃതദേഹം ഗാർബേജ് ബിന്നിൽ തള്ളുകയായിരുന്നു. 30കാരിയാണ് സംഭവത്തിൽ പൊലീസ് പിടിയിലായത്.
അൽ മജാസ് പ്രദേശത്ത് ഒരു സ്ത്രീക്ക് ഹൃദയാഘാതവും രക്തസ്രാവവുമുണ്ടായതായി നാഷനൽ ആംബുലൻസിലേക്ക് ലഭിച്ച ഫോൺവിളിയാണ് സംഭവം പുറത്തെത്തിച്ചത്. അതിവേഗം സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് അൽ ബുഹൈറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. സ്ത്രീയുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. ഇവർ ഏഷ്യൻ വംശജനായ കാമുകനുമൊത്ത് താമസിച്ചുവരികയായിരുന്നുവെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.