ദുബൈ: മലയാളി സഹോദരിമാർ രൂപം നൽകിയ ആദ്യ ബാൻറ് എന്ന് പേരെടുത്ത അമൃതം ഗമയ സംഗീത ബാൻറിെൻറ കലാപരിപാടി ഇന്നും നാളെയും മറ്റന്നാളുമായി ഷാർജയിലും ദുബൈയിലും അരങ്ങേറും.അമൃത സുരേഷും അഭിരാമി സുരേഷും ചേർന്ന് അവതരിപ്പിക്കുന്ന പരിപാടിയിൽ പുല്ലാങ്കുഴൽ വായിക്കുന്നത് ഇവരുടെ പിതാവ് സുരേഷ് ആണ്. പെരുന്നാൾ-ഒാണം ആഘോഷങ്ങളുടെ ഭാഗമായി അമല മെഡിക്കൽ സെൻററാണ് സംഘത്തെ യു.എ.ഇയിൽ എത്തിക്കുന്നത്. ഇന്ന് വൈകീട്ട് ആറരക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലുംനാളെ വൈകീട്ട് ഏഴിന് ദുബൈ ക്രൗൺ പ്ലാസയിലും 23ന് അൽഖൂസ് അൽഖൈൽ മാളിലുമാണ് പരിപാടികൾ. ബാൻറിെൻറ പ്രശസ്തമായ അയല പൊരിച്ചതുണ്ട് മുതൽ പഴയതും പുതിയതുമായ ഗാനങ്ങൾ കേൾവിക്കാരുടെ അഭിരുചിക്കിണങ്ങും വിധം വേദിയിലെത്തിക്കുമെന്ന് അമൃതയും അഭിരാമിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനൂപ്, സാംസൺ, രഞ്ജു, ജെറിൻ, രമ്യ കൃഷ്ണ എന്നിവരും പിന്തുണയുമായി എത്തും.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മുഖേനയാണ്. ഇതിനായി 80026252 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അമല മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടർ മനോജ് ശ്രീകാന്ത് പറഞ്ഞു. ഷാർജ ബുതീനയിലും ബർദുബൈ അൽ റഫയിലും അമല മെഡിക്കൽ സെൻറർ ശാഖകൾ ഇൗ മാസം ആരംഭിക്കും. അടുത്ത മാസം മുറഖബാത്തിലും പുതിയ ശാഖ തുറക്കും. ഇതിനൊപ്പം ഫാർമസികളും ആരംഭിക്കും. മെഡിക്കൽ ഡയറക്ടർ ഡോ. പ്രമഷ മനോജ്, ജാക്കി റഹ്മാൻ (ആംബിയൻസ് ഇവൻസ്) എന്നിവരും വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.