അമീൻ പുത്തൂർ മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റില്‍ ജേതാക്കളായ അബ്രിക്കോ ടീം

അമീൻ പുത്തൂർ മെമ്മോറിയൽ ഫുട്ബാൾ: അബ്രിക്കോ ജേതാക്കള്‍

ഫുജൈറ: മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച അഞ്ചാമത് അമീൻ പുത്തൂർ മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റില്‍ അബ്രിക്കോ ജേതാക്കളായി. ഷൂട്ടൗട്ടിലൂടെയാണ് അബ്രിക്കോ ജേതാക്കളായത്. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന്​ 24 ടീമുകള്‍ മാറ്റുരച്ചു. യു.എ.ഇ മുന്‍ പരിസ്ഥിതി, ജല മന്ത്രിയായിരുന്ന ഡോ. മുഹമ്മദ്‌ സഈദ് അല്‍ കിന്ദി ടൂര്‍ണമെന്‍റ് ഉദ്​ഘാടനം ചെയ്തു.

കെ.എം.സി.സി കേന്ദ്ര നേതാക്കളായ ഡോ. പുത്തൂര്‍ റഹ്മാന്‍, അൻവർ നഹ, നിസാർ തളങ്കര, സംസ്ഥാന-ജില്ല കെ.എം.സി.സി നേതാക്കളായ മുബാറക് കോക്കൂര്‍, മുഹമ്മദ്‌ കുട്ടി നെച്ചിയില്‍, ഫിറോസ്‌ തിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. മുഹമ്മദ്‌ അലി, ഫൈസൽ ബാബു കുറുക, ഫൈസല്‍ ബാബു കുറ്റികോടൻ, ജാഫർ, ഷംസു, മൊയ്തീൻ കുട്ടി, നാസർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Amin Puthur Memorial Football: Aprico Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.