ദുബൈ: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് സ്ഥാപിതമായതിന്റെ 75ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, പൂർവ വിദ്യാർഥി സംഘടനയായ അമിക്കോസ് യു.എ.ഇ ചാപ്റ്റർ ഏർപ്പെടുത്തിയ ‘അമിക്കോസ് പ്ലാറ്റിനം സ്റ്റാർ 2025’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാർ ഇവാനിയോസ് കോളജുമായി ബന്ധമുള്ള, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും, കർമമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയുംചെയ്ത അഞ്ചുപേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ഡോ. ജോർജ് ഓണക്കൂർ (വിദ്യാഭ്യാസം, സാഹിത്യം), കെ. ജയകുമാർ ഐ.എ.എസ് (സിവിൽ സർവിസ്, സാഹിത്യം), ജഗദീഷ് (സിനിമ), ലാലു സാമുവേൽ (ബിസിനസ്), സഞ്ജു സാംസൺ (കായികം) എന്നീ പ്രഗല്ഭരായ അഞ്ചുപേരാണ് അവാർഡിന് അർഹരായത്.
ഇതിനുപുറമെ, ‘അമിക്കോസ് പ്ലാറ്റിനം ഐക്കൺ’ അവാർഡിന് മിഥുൻ രമേശ് (നടൻ, അവതാരകൻ) അർഹനായി. മേയ് 18 ഞായറാഴ്ച വൈകുന്നേരം ദുബൈ അൽ ബർഷയിൽ ജെംസ് ദുബൈ അമേരിക്കൻ അക്കാദമി സ്കൂളിൽ നടക്കുന്ന വൺ@75 മെഗാ ഇവന്റിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് അമിക്കോസ് യു.എ.ഇ ചാപ്റ്റർ ഭാരവാഹികളായ ആദർശ് റിയോ ജോർജ് (പ്രസിഡന്റ്), അപ്പുരാജ് (ജനറൽ സെക്രട്ടറി), തോമസ് കോശി (ട്രഷറർ), വിൽഫി ജോർജ് (ജനറൽ കൺവീനർ) എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.