ആരോഗ്യസംരക്ഷണ നിയമത്തിൽ ഭേദഗതി; ഷാർജയിൽ ആശുപത്രികളുടെ നിലവാരം വർധിപ്പിക്കാൻ നടപടി

ഷാർജ: എമിറേറ്റിലെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളും പ്രൊഫഷനുകളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ ഭേദഗതിയുമായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (എസ്​.ഇ.സി). ആരോഗ്യ സംരക്ഷണ ദാതാക്കൾ നിലവിലുള്ള നിയമങ്ങളും സംവിധാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുക, നിരീക്ഷണ-നിയന്ത്രണ നടപടികൾ ശക്തമാക്കുക എന്നിവയാണ് ഭേദഗതി ലക്ഷ്യമിടുന്നത്.

നിയമലംഘകർക്കെതിരെയുള്ള ഭരണപരമായ പിഴകളും ഭേദഗതിയിൽ ഉൾപ്പെടുന്നു. ഷാർജ കിരീടാവകാശിയും എസ്.ഇ.സി ചെയർമാനുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം. 2025ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 29ലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. എല്ലാവർക്കും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണിത്​. എമിറേറ്റ് ഗവൺമെന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാദേശിക ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കും, എമിറേറ്റിലെയും ഫ്രീ സോണുകളിലെയും സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾക്കും പ്രമേയത്തിലെ വ്യവസ്ഥകൾ ബാധകമാണ്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഇവ ബാധകമായിരിക്കും. 

Tags:    
News Summary - Amendment to the Healthcare Law; Steps taken to improve the quality of hospitals in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.