ആ​ദം അ​ൽ​ഹാ​നി​നെ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

കു​ഞ്ഞു​പ്രാ​യ​ത്തി​ലെ അ​ത്ഭു​ത പ്ര​തി​ഭ

ജി​ദ്ദ: പ്രാ​യ​ത്തെ വെ​ല്ലു​ന്ന ഓ​ർ​മ​ശ​ക്തി​യും നി​രീ​ക്ഷ​ണ​പാ​ട​വ​വും കൊ​ണ്ട് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ആ​ദം അ​ൽ​ഹാ​ൻ എ​ന്ന നാ​ല് വ​യ​സ്സു​കാ​ര​ൻ.

ലാ​പ്ടോ​പ് സ്‌​ക്രീ​നി​ൽ തെ​ളി​ഞ്ഞ 50 വ്യ​ത്യ​സ്ത ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ കാ​ർ ബ്രാ​ൻ​ഡു​ക​ളു​ടെ ലോ​ഗോ​ക​ൾ കേ​വ​ലം ര​ണ്ട്​ മി​നി​റ്റും 13 സെ​ക്ക​ൻ​ഡും കൊ​ണ്ട് കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ ത​െൻറ അ​സാ​ധാ​ര​ണ പ്ര​തി​ഭ തെ​ളി​യി​ച്ച​ത്. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘അ​ൽ​ഫി​ത്റ’ മ​ദ്​​റ​സ​യി​ലെ വി​ദ്യാ​ർ​ത്ഥി​യാ​ണ് ആ​ദം. മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ സു​ഹൈ​ലി​െൻറ​യും ഫാ​ത്തി​മ ജ​സ്‌​ന​യു​ടെ​യും മ​ക​നാ​ണ് ഈ ​കു​ട്ടി​പ്ര​തി​ഭ.

അ​സാ​ധ്യ​മാ​യ ഓ​ർ​മ​ശ​ക്തി​യും ദൃ​ശ്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള ക​ഴി​വു​മു​ള്ള ആ​ദ​ത്തെ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു.

മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് ഡ​യ​റ​ക്ട​റും അ​റ​ബ് ലോ​ക​ത്തെ പ്ര​മു​ഖ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക വ്യ​ക്തി​ത്വ​വു​മാ​യ ഡോ. ​ഇ​സ്മാ​ഈ​ൽ അ​ബ്​​ദു​ൽ സ​ലാം അ​ബു താ​ലി​ബ്‌ ച​ട​ങ്ങി​ൽ ആ​ദ​ത്തി​ന് പു​ര​സ്കാ​രം കൈ​മാ​റി. ജി​ദ്ദ അ​ൽ​ഫി​ത്റ​യി​ലെ അ​ധ്യാ​പ​ക​രും മാ​നേ​ജ്മെൻറും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത്​ ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ​റെ തി​ള​ക്ക​മാ​ർ​ന്ന ക​ഴി​വി​നെ പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ക്കു​ക​യും ഭാ​വി​യി​ൽ വ​ലി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Amazing talent at a young age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.