ന്യൂ​യോ​ർ​ക്കി​ലെ ‘ഫാ​ൻ​സി ഫു​ഡ്’ അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ർ​ശ​ന​ത്തി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ സ്​​റ്റാ​ൾ

ഫി​ഫ ലോ​ക​ക​പ്പ്​; ന്യൂയോർക്ക് 'ഫാൻസി ഫുഡ്' എക്സിബിഷനിൽ സൗ​ദി അ​റേ​ബ്യ വി​ശി​ഷ്​​ടാ​തി​ഥി

റി​യാ​ദ്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ജൂ​ൺ 28 മു​ത​ൽ 30 വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ‘ഫാ​ൻ​സി ഫു​ഡ്’ അ​ന്താ​രാ​ഷ്​​ട്ര എ​ക്സി​ബി​ഷ​നി​ൽ സൗ​ദി അ​റേ​ബ്യ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു. ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​വ​ൻ​കി​ട ഭ​ക്ഷ്യ​പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ സൗ​ദി ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന​വും പ്ര​ചാ​ര​ണ​വും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നാ​ണ് സൗ​ദി ദേ​ശീ​യ ഈ​ത്ത​പ്പ​ഴ കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തി​െൻറ ഒ​രു​ക്ക​ങ്ങ​ൾ പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രി​യും ദേ​ശീ​യ ഈ​ത്ത​പ്പ​ഴ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഫ​ദ്‌​ലി വി​ല​യി​രു​ത്തി. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​വും മി​ക​ച്ച പോ​ഷ​ക​മൂ​ല്യ​വു​മു​ള്ള സൗ​ദി ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ​ക്ക് ആ​ഗോ​ള വി​പ​ണി​യി​ൽ വ​ലി​യ ആ​വ​ശ്യ​ക്കാ​രാ​ണു​ള്ള​തെ​ന്നും വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​െൻറ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​മേ​ഖ​ല നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. നി​ല​വി​ൽ സൗ​ദി​യു​ടെ ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി ഏ​ക​ദേ​ശം 20 ല​ക്ഷം റി​യാ​ലി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​മ്പ​നി​ക​ൾ, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​രെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ‘ഫാ​ൻ​സി ഫു​ഡ് എ​ക്‌​സി​ബി​ഷ​ൻ’ പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ട്രെ​ൻ​ഡു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മി​ക​ച്ച നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കും. ദേ​ശീ​യ ഈ​ത്ത​പ്പ​ഴ കേ​ന്ദ്ര​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന സൗ​ദി പ​വ​ലി​യ​നി​ൽ രാ​ജ്യ​ത്തെ 13 പ്ര​മു​ഖ ഈ​ത്ത​പ്പ​ഴ ക​മ്പ​നി​ക​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ലോ​ക​ത്തെ പ്ര​ധാ​ന അ​ന്താ​രാ​ഷ്​​ട്ര റീ​ട്ടെ​യി​ൽ വി​പ​ണി​ക​ളി​ലാ​യി 1,500-ല​ധി​കം ശാ​ഖ​ക​ളി​ലേ​ക്ക് ഇ​തി​ലൂ​ടെ സൗ​ദി ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ എ​ത്തും.

50 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2,400-ല​ധി​കം പ്ര​ദ​ർ​ശ​ക​ർ ഈ ​വ​ർ​ഷ​ത്തെ എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Saudi Arabia is the special guest at the New York 'Fancy Food' exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.