Posted On
date_range Updated On
date_range അൽ മംസാർ ബീച്ചിലും രാത്രി നീന്തൽ സൗകര്യം
ദുബൈ: അൽമംസാർ ബീച്ചിലും രാത്രി നീന്താൻ സൗകര്യമൊരുക്കുന്നു. ഉമ്മുസുഖീമിൽ ഏർപ്പെടുത്തിയ രാത്രി നീന്തൽ സൗകര്യത്തിന് അനുകൂലമായി ലഭിച്ച െപാതുജന പ്രതികരണം കണക്കിലെടുത്താണ് ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ഇൗ സൗകര്യം അൽ മംസാറിലും ഏർപ്പെടുത്താൻ നിർദേശിച്ചത്.
ഉമ്മുസുഖീമിൽ രാത്രി കടപ്പുറത്ത് വരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇപ്പോഴുള്ളതെന്ന് പരിസ്ഥിതി വകുപ്പ് ഡയറക്ടർ അലിയ അൽ ഹർമൂദി പറഞ്ഞു.
പകൽ സമയത്ത് ചൂട് ശക്തമായതിനാൽ കൂടുതലാളുകളും രാത്രിയാണ് ബീച്ചിൽ വരുന്നത്. കൂടുതലും അറബ് കുടുംബങ്ങളാണ് വരുന്നത്. കുട്ടികളും ഏെറ ഉല്ലസിക്കുന്നു. ദേര പ്രദേശത്തുള്ളവർക്ക് സൗകര്യമാകുമെന്നതിനാലാണ് അൽ മംസാറിൽ രാത്രി നീന്തൽ സൗകര്യം ഒരുക്കുന്നതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.