Posted On
date_range Updated On
date_range അല്‍ വത്ബ ഈത്തപ്പഴ ഫെസ്റ്റിവല്‍ നാളെ മുതല്‍
അബൂദബി: ശൈഖ് സായിദ് സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ അല്‍ വത്ബ ഈത്തപ്പഴ ഫെസ്റ്റിവലിന് ആഗസ്ത് മൂന്ന് തിങ്കളാഴ്ച അബൂദബി അല്‍ വത്ബയില്‍ തുടക്കമാവും. ആഗസ്ത് ഒമ്പതുവരെ നീളുന്ന മേള യു.എ.ഇ. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യന്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്.
അബൂദബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയില്‍ ആകെ 5677000 ദിര്‍ഹം സമ്മാനത്തുകയുള്ള 18 മത്സരങ്ങള്‍ അരങ്ങേറും. മൊത്തം 240 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും മികച്ച ഈത്തപ്പഴങ്ങളെ (റുതബ്) തിരഞ്ഞെടുക്കുന്ന 10 മത്സരങ്ങളും ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.