ദുബൈയിൽ ഈ അംഗീകാരം നേടുന്ന ആദ്യ ആശുപത്രിയാണ്
ദുബൈ: യു.എ.ഇയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ എൻ.എം.സി സ്പെഷാലിറ്റി ആശുപത്രിക്ക് അമേരിക്കൻ നഴ്സസ് ക്രഡൻഷ്യലിങ് സെന്ററിന്റെ (എ.എൻ.സി.സി.സി) ആഗോള അംഗീകാരം.
രോഗികൾക്ക് മികച്ച പരിചരണം ഉറപ്പുവരുത്തുന്നതിനായി നഴ്സുമാരെ ശാക്തീകരിക്കുകയും അവരുടെ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് കണക്കിലെടുത്താണ് അൽ നഹ്ദയിലെ എൻ.എം.സി സ്പെഷാലിറ്റി ഹോസ്പിറ്റലിന് ആഗോള അംഗീകാരം തേടിയെത്തിയത്. എ.എൻ.സി.സിയുടെ പുരസ്കാരം നേടുന്ന ആദ്യ ആശുപത്രിയാണ് ദുബൈ അൽ നഹ്ദയിലെ എൻ.എം.സി സ്പെഷാലിറ്റി ആശുപത്രി. കൂടാതെ എൻ.എം.സി ഹെൽത്ത്കെയർ ഗ്രൂപ്പിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ആശുപത്രിയും കൂടിയാണിത്. കൂട്ടായ തീരുമാനമെടുക്കൽ, നേതൃത്വപരമായ പിന്തുണ, പ്രഫഷനൽ രംഗത്തെ വികസനം, നഴ്സിങ് ടീമിന്റെ ക്ഷേമത്തിന് മുൻഗണന നൽകുന്ന തൊഴിൽ അന്തരീക്ഷം എന്നിവ സൃഷ്ടിക്കുന്ന ആരോഗ്യ സേവന ദാതാക്കൾക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണ് എ.എൻ.സി.സി.സി പുരസ്കാരം. നഹ്ദയിലെ എൻ.എം.സി സ്പെഷാലിറ്റി ആശുപത്രിയിലെ നഴ്സിങ് ടീമിന്റെ ആത്മാർഥതക്കും പ്രഫഷനലിസത്തിനുമുള്ള തെളിവാണ് ഈ അംഗീകാരമെന്ന് നഴ്സിങ് ഡയറക്ടർ സ്റ്റെഫി ആൽഫ്രഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.