അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിെൻറ നവീകരിച്ച ഷോറൂം ‘ബ്രോഡ് ബാൻഡ് കമ്പ്യൂട്ടർ’ ദുബൈ കമ്പ്യൂട്ടർ പ്ലാസ ഷോപ്പിങ് മാളിൽ ആർ.ജെ അർഫാസ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു. അൽ ഇർഷാദ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസൻ, ജനറൽ മാനേജർ രാജഗോപാലൻ, സി.ഇ.ഒ മുസ്തഫ മീത്തലെ വീട്ടിൽ, സെയിൽസ് ഡയറക്ടർ മുഹമ്മദ് അശ്റഫ് പി.കെ.പി, ജലീൽ പനച്ചിക്കൂൽ, മുഹമ്മദ് അസ്ലം തുടങ്ങിയവർ സമീപം
ദുബൈ: അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിെൻറ നവീകരിച്ച ഷോറൂം 'ബ്രോഡ് ബാൻഡ് കമ്പ്യൂട്ടർ' ദുബൈ കമ്പ്യൂട്ടർ പ്ലാസ ഷോപ്പിങ് മാളിൽ തുറന്നു. ഹിറ്റ് എഫ്.എം ആർ.ജെ അർഫാസ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
അൽ ഇർഷാദ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ യൂനുസ് ഹസൻ, ജനറൽ മാനേജർ രാജഗോപാലൻ, സി.ഇ.ഒ മുസ്തഫ മീത്തലെ വീട്ടിൽ, സെയിൽസ് ഡയറക്ടർ മുഹമ്മദ് അശ്റഫ് പി.കെ.പി, ജലീൽ പനച്ചിക്കൂൽ, മുഹമ്മദ് അസ്ലം എന്നിവർ പങ്കെടുത്തു. ലോകോത്തര ബ്രാൻഡുകളായ എച്ച്.പി, ഡെൽ, ലെനോവൊ, ഏസർ, അസൂസ് എന്നിവയുടെ ലാപ് ടോപ്പുകളും 'ഓൾ ഇൻ വൻ' കമ്പ്യൂട്ടറുകളും ഉൾപ്പെടെ വിവിധങ്ങളായ ഐ.ടി ഉൽപന്നങ്ങളുടെ ശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ലിങ്ക്സിസ്, ഡിലിങ്, ടി.പി. ലിംഗ്, സിസ്കോ, ഹുവായ് തുടങ്ങിയ നെറ്റ് വർക്ക് സംബന്ധമായ ഉൽപന്നങ്ങളും ഗെയിമിങ് സെക്ടറുകൾക്ക് ആവശ്യമായ ന്യൂതന ഗ്രാഫിക്ക് കാർഡുകളും മെമ്മറി മോഡുലുകളും ഹാർഡ് ഡിസ്കുകളും ടേപ്പ് ഡ്രൈവുകളും നാസ് ഡ്രൈവുകളും പുതിയ ഷോറൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.
മാറിവരുന്ന ആധുനിക സാങ്കേതിക വിദ്യക്കനുസൃതമായ മുഴുവൻ ഐ.ടി ഉൽപന്നങ്ങളും ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കുവാനുള്ള വിശാലമായ ഷോറൂമാണ് അൽ ഐൻ സെൻററിലൊരുക്കിയിരിക്കുന്നതെന്ന് സി.ഇ.ഒ. മുസ്തഫ എം.വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.