അജ്മാന്: പുണ്യമാസമായ റമദാന് നാലുകോടി ദിര്‍ഹമിെൻറ ജീവകാരുണ്യ, മാനുഷിക പദ്ധതികളുമായി അൽ ഇഹ്സാൻ ചാരിറ്റി. 2021ലെ റമദാന് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വകയിരുത്തിയത്. ദരിദ്രർക്കും പരിമിത വരുമാനമുള്ളവർക്കും അവരുടെ ജീവിതനിലവാരം ഉയർത്താൻ ആവശ്യമായ പിന്തുണയും സഹായവും നൽകും.
മാനുഷിക പദ്ധതികളിൽ കടംകൊണ്ട് ബുദ്ധിമുട്ടുന്നവര്‍, ഭവന വാടക കുടിശ്ശികയുള്ളവര്‍, ട്യൂഷൻ ഫീസ് നല്കാന് ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതോടൊപ്പം തൊഴിലാളികള്‍ അധികമായി താമസിക്കുന്നയിടങ്ങളില്‍ ആവശ്യമായവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ ഫിത്ര് സകാത് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളിൽനിന്ന് ശേഖരിച്ച് ശരീഅത്ത് നിയന്ത്രണങ്ങൾ അനുസരിച്ച് കൃത്യസമയത്ത് അർഹരായവർക്ക് എത്തിച്ചുനല്‍കും. അതോടൊപ്പം പള്ളികളില്‍ വെള്ളം വിതരണം ചെയ്യുകയും അര്‍ഹരായവര്‍ക്ക് ഈദ് വസ്ത്ര പദ്ധതി നടപ്പാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.