അൽഐൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഭാരവാഹികൾ വിശദീകരിക്കുന്നു
അൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ചിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവംബർ 15ന് വൈകീട്ട് 6.30ന് ദേവാലയ അങ്കണത്തിൽ നടക്കും. ഗൃഹാതുരത്വം ഉണർത്തുന്ന നാടൻ വിഭവങ്ങളുടെ 20ൽപരം സ്റ്റാളുകളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസകരമായ ഗെയിം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി ഇടവക വികാരിയും ഹാർവെസ്റ്റ് ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡന്റുമായ റവ. ഫാ. മാത്യു വർഗീസിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം നടത്തിവരുന്നതായി ഇടവക ട്രസ്റ്റി സിബി ജേക്കബ്, സെക്രട്ടറി ടി.ടി. തോമസ്, ജനറൽ കൺവീനർ ബോണി ബർസ്ലീബി എന്നിവർ അറിയിച്ചു. അന്നേ ദിവസം മെഗാ മ്യൂസിക്കൽ ഷോയും നൃത്തനൃത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.