ദുബൈ: യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ ‘അക്ഷരക്കൂട്ടം’ ഏഴു ഭാഷകളിലെ കവികൾ ഒരുമിക്കുന്ന ബഹുഭാഷ കവിയരങ്ങ് ഒരുക്കുന്നു. അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാവ്യസന്ധ്യ ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് ആറിന് ഖുസൈസിലെ റിവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിലാണ് അരങ്ങേറുക.
മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 26 കവികൾ പങ്കെടുക്കും. മുതിർന്ന കവികളെ കൂടാതെ ഗ്രേഡ് 12ൽ പഠിക്കുന്ന വിദ്യാർഥികൾ അവരുടെ ഇംഗ്ലീഷ് കവിതകൾ അവതരിപ്പിക്കും. മറ്റു ഭാഷകളിലെ കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.