അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന പ്രഫഷനൽ ലീഗിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് വിശിഷ്ടാതിഥികളെത്തുന്നു
ഷാർജ: അക്കാഫ് ഇവന്റ്സ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് മാമാങ്കമായ അക്കാഫ് പ്രഫഷനൽ ലീഗിനു (എ.പി.എൽ) ഞായറാഴ്ച ഡി.സി സ്റ്റേഡിയത്തിൽ വർണാഭ തുടക്കം. ബി.എൻ.ഡബ്ല്യു ഡെവലപ്മെന്റ്സ് ചെയർമാൻ അങ്കൂർ അഗർവാൾ ചടങ്ങ് ഉദ്ഘാടനംചെയ്തു.
അക്കാഫ് ജനറൽ സെക്രട്ടറി ബിജുകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എ.പി.എൽ ബ്രാൻഡ് അംബാസഡറുമായ എസ്. ശ്രീശാന്ത്, മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ആസ്റ്റർ മാർക്കറ്റിങ് ഡി.ജി.എം സിറാജുദ്ദീൻ മുസ്തഫ, എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഹരികുമാർ, എ.പി.എൽ ജനറൽ കൺവീനർ ബിജു കൃഷ്ണൻ, അക്കാഫ് സെക്രട്ടറി കെ.വി. മനോജ്, അക്കാഫ് ലേഡീസ് വിങ് ചെയർപേഴ്സൻ റാണി സുധീർ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ അക്കാഫ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു. യൂറോപ്പിന് പുറത്ത് ആദ്യമായി 100 ബോൾ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കുന്ന എ.പി.എൽ സീസൺ 4ൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്. എട്ടു വനിത ടീമുകൾ മത്സരിക്കുന്ന പ്രത്യേകതയും ഈ സീസണിലുണ്ട്.
ജനുവരി 25 മുതൽ ഫെബ്രുവരി 15വരെ ഷാർജ ഡി.സി സ്റ്റേഡിയത്തിൽ അറുനൂറോളം ക്രിക്കറ്റ് താരങ്ങൾ അണിനിരക്കും. ഞായറാഴ്ച നടന്ന മത്സരങ്ങളിൽ ഡി.ബി കോളജ് ശാസ്താംകോട്ട, എം.ജി കോളജ് തിരുവനന്തപുരം, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, കുസാറ്റ് തുടങ്ങിയ ടീമുകൾ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.