അജ്മാന്: ‘റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുക’ പ്രമേയത്തില്‍ ത്രൈമാ സ സുരക്ഷ കാമ്പയിനുമായി അജ്മാന് പൊലീസ്. റോഡപകടങ്ങളില്‍നിന്ന് സുരക്ഷിതമാക്കുന്ന ന ടപടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ജനുവരി മുതല്‍ മാര്‍ച്ച ് വരെ നീളുന്ന കാമ്പയിന് സംഘടിപ്പിക്കുന്നത്.
ഇതിെൻറ ഭാഗമായി വ്യവസായിക മേഖലകളിലും താമസകേന്ദ്രങ്ങളിലും വിവിധ ഭാഷകളില്‍ തയാറാക്കിയ വിഡിയോ, ഓഡിയോ വിവരണങ്ങളും ലഘുലേഖകളും ഉപയോഗിച്ച് ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.
എല്ലാ റോഡ് ഉപയോക്താക്കളെയും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തുകയും കാല്‍നടക്കാര്‍ക്ക് മുന്‍ഗണന നല്കാന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. റോഡ് മുറിച്ചുകടക്കുന്നവരുടേയും വാഹനം ഓടിക്കുന്നവരുടെയും അശ്രദ്ധയുടെ ഭാഗമായി നിരവധി വിലപ്പെട്ട ജീവൻ പൊലിയുകയും അതിലേറെ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതിനാലാണ് കാമ്പയിനുമായി പൊലീസ് രംഗത്തുവന്നത്.
പ്രത്യേകം നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും റോഡ് മുറിച്ചുകടക്കാനുള്ള സ്ഥലങ്ങളിൽ സൗകര്യം ഒരുക്കാത്ത ഡ്രൈവര്‍മാര്‍ക്കും കടുത്ത പിഴ ചുമത്തും. സുരക്ഷ ഉറപ്പാക്കാൻ റോഡ് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരേ ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടാവരുതെന്നും അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗം മേധാവി മേജര്‍ റാഷിദ് ഹാമിദ് ഖലീഫ ബിന്‍ ഹിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.