ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ നു​ഐ​മി

അജ്മാനിൽ ഗുരുതര വാഹനാപകടങ്ങളിൽ 33 ശതമാനം കുറവ്

അജ്മാന്‍: ഈ വർഷം ആദ്യപാദത്തിൽ അജ്മാൻ എമിറേറ്റില്‍ ഗുരുതര വാഹനാപകടങ്ങളില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ മൂന്ന്‍ മാസങ്ങളില്‍ 8,457 ചെറിയ അപകടങ്ങൾക്കും 24 ഗുരുതരമായ അപകടങ്ങൾക്കും സാക്ഷ്യം വഹിച്ചു.

ഈ കാലയളവിൽ നാലുപേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് ലൈസൻസിങ് ഡിപ്പാർട്ട്‌മെൻറ് പുറപ്പെടുവിച്ച ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഇതേ കാലയളവില്‍ 36 ഗുരുതരമായ അപകടങ്ങളിൽ നാലുപേർ മരിച്ചിരുന്നു.

7,403 ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്തു. റോഡ്‌ മുറിച്ചുകടക്കുമ്പോഴുള്ള അപകടങ്ങളുടെ ശതമാനം 41 ശതമാനം കുറഞ്ഞു. ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ റോഡ് മുറിച്ചുകടന്നുള്ള 13 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 22 അപകടങ്ങൾ നടന്നു.

ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ 27 പേർക്ക് പരിക്കേറ്റതായും കഴിഞ്ഞവർഷം ഇതേ കാലയളവിൽ പരിക്കേറ്റവരുടെ എണ്ണം 46 ആണെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പരിക്കുകളുടെ എണ്ണത്തിൽ 41 ശതമാനം കുറവുണ്ടായി.

നിയമലംഘനങ്ങളിലും കുറവുണ്ടായതായി അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. നടപ്പുവർഷം 40,000 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 53,000 നിയമലംഘനങ്ങളുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞു.

Tags:    
News Summary - Ajman has a 33 percent reduction in serious car accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.