അജ്മാന്‍ : മൂന്നാമത് അജ്മാന്‍ സൈക്കിള്‍ സവാരി മത്സരം വെള്ളിയാഴ്ച നടക്കും. 115 കിലോമീറ്റര്‍, 58 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ടിനങ്ങളിലായി സ്വദേശികൾക്കും പൊതു ജനങ്ങള്‍ക്കും വെവ്വേറെ മത്സരം നടക്കും. എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 84,000 ദിര്‍ഹം സമ്മാനമായി നല്‍കുന്ന മത്സരത്തിൽ 300,275 ദിർഹം വീതം പ്രവേശന ഫീസ് അടക്കണം. അജ്മാന്‍ അല്‍ സോറയില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ സവാരി എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കും.
പരിപാടിയോടനുബന്ധിച്ച് അജ്മാനില്‍ പ്രധാന പാതകള്‍ വെള്ളിയാഴ്ച രാവിലെ അഞ്ച് മുതല്‍ പതിനൊന്നു വരെ അടച്ചിടും. ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അജ്മാന്‍ ടുറിസം ഡയറക്ടര്‍ ജനറല്‍ സാലഹ് അല്‍ ജസീറി പറഞ്ഞു. അജ്മാന്‍ ലാൻറ് ആൻറ് പ്രോപർട്ടീസ് ഡിപാര്‍ട്ട്മെൻറ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി യുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.