അജ്മാൻ കോഓപറേറ്റിവ് ‘നവജാത ശിശു’വിന് പ്രതിമാസം 300 ദിർഹം നൽകും

അജ്മാന്‍: ‘കുടുംബ വർഷ’ത്തിന്‍റെ ആഘോഷത്തിലും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും ഓഹരി ഉടമകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമായി അജ്മാൻ കോഓപറേറ്റീവ് ‘നവജാത ശിശു’ സംരംഭത്തിന് തുടക്കം കുറിച്ചു. 2026 ൽ ജനിച്ച ഓഹരി ഉടമകളുടെ കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ സംരംഭം യോഗ്യരായ ഓരോ കുട്ടിക്കും ഷോപ്പിങ് ക്രെഡിറ്റിന്‍റെ രൂപത്തിൽ ആറ് മാസത്തേക്ക് പ്രതിമാസം 300 ദിർഹം നൽകുന്നു. 2026 ജനുവരി ഒന്നിനും 2026 ഡിസംബർ 31നും ഇടയിൽ ജനിച്ച എല്ലാ ഓഹരി ഉടമകളുടെയും കുട്ടികളെ ഈ സംരംഭത്തിൽ ഉൾപ്പെടുത്തും. എല്ലാ അജ്മാൻ കോഓപറേറ്റീവ് ശാഖകളിലും ഉപയോഗിക്കാൻ കഴിയുന്ന പ്രതിമാസ ഷോപ്പിങ് ക്രെഡിറ്റായി തുക വിതരണം ചെയ്യും.

എമിറാത്തി കുടുംബത്തെ ശക്തിപ്പെടുത്തുകയും പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്യുന്ന ഓഹരി ഉടമകളുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നതിനാണിത്. സഹകരണ സംഘത്തിന്‍റെ ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി, 2026 ജൂലൈ ഒന്നുമുതൽ ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് അജ്മാൻ കോഓപറേറ്റീവ് സി.ഇ.ഒ അയൂബ് മുഹമ്മദ് അബ്ദുല്ല അഭിപ്രായപ്പെട്ടു. സ്ഥിരീകരണ നടപടിക്രമങ്ങളും അപേക്ഷകളുടെ അംഗീകാരവും പൂർത്തിയാക്കിയ ശേഷം ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വിതരണം ആരംഭിക്കും.

Tags:    
News Summary - Ajman Cooperative to provide Dh300 per month for ‘newborn child’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.