അജ്മാന്: കാലാവസ്ഥ മാറ്റത്തില്‍ ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അജ്മാന് നഗരസഭ മുന്നറിയിപ്പ് നല്കി. എൻജിനീയറിങ് കൺസൾട്ടൻസി ഓഫിസുകൾ, നിർമാണ കരാർ കമ്പനികൾ, സുരക്ഷ ഓഫിസുകൾ എന്നിവയുടെ സുരക്ഷക്ക് പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ടവർ ക്രെയിൻ, ഔട്ട്ഡോർ ലിഫ്റ്റുകൾ എന്നിവയുടെ സുരക്ഷ സർട്ടിഫിക്കറ്റുകൾ ഉറപ്പുവരുത്തണമെന്നും ഉയരങ്ങളില്‍ സ്ഥാപിച്ച സ്കഫോള്ഡിങ്ങുകള് മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അവർ അറിയിച്ചു. കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങളില്‍ സ്ഥാപിച്ച തൊഴിലുപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. നിർമാണ മേഖലകളില്‍ സ്ഥാപിച്ച താൽക്കാലിക വേലികളും പദ്ധതി ബോർഡുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മോശം കാലാവസ്ഥയുടെ സാഹചര്യത്തിലും അതിനു ശേഷവും നിർമാണ സൈറ്റുകളുടെ തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്.
വെള്ളം കയറുന്നതോ മരങ്ങള്‍ വീഴുന്നതോ വിളക്കുകാല് വളയുകയോ മറിഞ്ഞുവീഴുകയോ ശ്രദ്ധയിൽപെട്ടാല്‍ അധികൃതരെ അറിയിക്കണം. കെട്ടിടങ്ങള്‍ പൊളിക്കുന്നതും ഉയര്‍ന്ന പ്രദേശങ്ങളിലെ തുറസ്സായ സ്ഥലങ്ങളിലെ എല്ലാ നിർമാണ പ്രവര്‍ത്തനങ്ങളും ഭാരമുള്ള ഉപകരണങ്ങള്‍ കൊണ്ടുള്ള പ്രവൃത്തികളും നിര്‍ത്തിവെക്കണം.
ക്രെയിന്‍ പോലുള്ള യന്ത്രങ്ങള്‍ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. അത്യാവശ്യ ഘട്ടങ്ങളില്‍ 80070 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.