അജ്മാന് : യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാെൻറ രൂ പ മാതൃകയില്‍ അജ്മാനില്‍ പണിത പാര്‍ക്ക് തുറന്നു. സായിദ് ഒയാസിസ് എന്ന പേരില്‍ അറിയപ് പെടുന്ന പാര്‍ക്ക് അജ്മാനിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയോട് അനുബന്ധിച്ചാണ് നിലവില്‍ വന്നിരിക്കുന്നത്.
പ്രകൃതിക്ക് അനുയോജ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് 93,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിെൻറ പ്രവര്‍ത്തനോദ്ഘാടനം അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി നിര്‍വ്വഹിച്ചു. സായിദ് ഒയാസിസ് പാർക്കിെൻറ ആകാശ ദൃശ്യം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാെൻറ രൂപ സാദൃശ്യമാണ്.
മരം കൊണ്ടുള്ള തൂണുകളും മണൽ പാതകളാലും നിർമിച്ചതാണ് ഈ പദ്ധതിയുടെ പൊതുവായ രൂപകൽപന. നിര്‍മ്മാണം തുടങ്ങി നൂറു ദിനത്തിനുള്ളിലാണ് സ്വപ്ന പദ്ധതി പൂര്‍ത്തീകരിച്ചത്. യു.എ.ഇ പരിസ്ഥിതി മന്ത്രാലയം ഡയരക്ടര്‍ ജനറല്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ മക്തൂം, മുഹമ്മദ് അഹമദ് ബിന്‍ ഒമൈര്‍ അല്‍ മുഹരി തുടങ്ങിയവരും അജ്മാന് നഗരസഭയിലെ മുതിര്‍ന്ന നിരവധി ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.