ദുബൈ: ആവേശം ആകാശത്തോളമുയർത്തി രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ദുബൈ എയർ ഷോക്ക് തുടക്കമായി. ദുബൈ വേൾഡ് സെൻററിൽ നടന്ന ചടങ്ങിൽ യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുമുണ്ടായിരുന്നു. പ്രദർശനം 16 ന് സമാപിക്കും.
ആദ്യ ദിനത്തിൽ6200 കോടിയോളം ദിർഹത്തിെൻറ കരാറുകളാണ് ഒപ്പുവെയ്ക്കപ്പെട്ടത്. യു.എ.ഇ. പ്രതിരോധ വകുപ്പ് മാത്രം 650 കോടി ദിർഹത്തിെൻറ ഇടപാട് ഉറപ്പിച്ചിട്ടുണ്ട്. 80 എഫ്- 16 യുദ്ധവിമാനങ്ങളുടെ നവീകരണവുമായ ബന്ധപ്പെട്ടതാണ് ഇൗ കരാർ. എമിറേറ്റ് 5500 കോടി ദിർഹത്തിെൻറ കരാർ ബോയിംഗുമായി ഒപ്പിട്ടു. 2020 ആകുേമ്പാഴേക്കും 787^10 ഡ്രീംലൈനർ ഇനത്തിൽപെട്ട 40 വിമാനങ്ങൾ ലഭ്യമാക്കാനുള്ളതാണ് കരാർ. പഴക്കം ചെന്ന വിമാനങ്ങൾ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.