Posted On
date_range Updated On
date_range യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും
ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ പി.സി.ആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ത്യയിൽനിന്ന് വാക്സിനെടുത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഗോ എയറിന് പിന്നാലെയാണ് എയർ ഇന്ത്യയും സമാന തീരുമാനമെടുത്തത്.
ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിനേഷനും പൂർത്തീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് എയർസുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
ഇന്ത്യയിലെ വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണമെന്നും എയർ ഇന്ത്യയുടെ സർക്കുലറിൽ പറയുന്നു. അതേസമയം, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ യാത്ര അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.