റാസല്‍ഖൈമ - കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ് 22മുതല്‍

റാസല്‍ഖൈമ: റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക്​ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22 മുതല്‍ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് 14.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 20.10ന് കോഴിക്കോട് എത്തും. ഈ ദിവസങ്ങളില്‍ രാത്രി 20.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 23.25ന് റാസല്‍ഖൈമയിലെത്തും.

ഞായറാഴ്ച്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 04.10ന് കോഴിക്കോട് എത്തും. വെള്ളിയാഴ്ച്ച കോഴിക്കോട് നിന്ന് വൈകുന്നേരം 04.50ന് പുറപ്പെടുന്ന വിമാനം 07.25ന് റാസല്‍ഖൈമയിലത്തെും.

Tags:    
News Summary - air arabia Flight service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.