ദുബൈ: റോഡ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബൈയിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ (എ.ഐ) പ്രവർത്തിക്കുന്ന റഡാറുകൾ സ്ഥാപിച്ചു. എമിറേറ്റിലെ ആറ് പ്രധാന ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ പവര്‍ റഡാറുകള്‍ക്ക് കഴിയും.
റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് കെ.ടി.സി ഇന്റര്‍നാഷനല്‍ കമ്പനിയാണ് പുതിയ റഡാറുകള്‍ വികസിപ്പിച്ചെടുത്തത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പെട്ടെന്നുള്ള പാത മാറല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ലൈൻ അച്ചടക്കം പാലിക്കാതിരിക്കല്‍, നിയമവിരുദ്ധമായ ടിന്റിങ്, കാല്‍നടക്കാരുടെ സുരക്ഷ എന്നിവയെല്ലാം നൂതന റഡാറിന് തിരിച്ചറിയാനാവും. ദുബൈ പൊലീസുമായി സഹകരിച്ചാണ് കെ.ടി.സി സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
തത്സമയം നിയമലംഘനം കണ്ടെത്താനും രേഖപ്പെടുത്താനും അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താനും കഴിയും. പോര്‍ട്ടബ്ള്‍ രീതിയിലാണ് റഡാര്‍ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാം.
നാല് മാസത്തെ പരീക്ഷണത്തിനുശേഷമാണ് ആറ് പ്രധാന മേഖലകളില്‍ റഡാര്‍ സ്ഥാപിച്ചത്. വെളിച്ചം കുറഞ്ഞ സമയങ്ങളിലും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെ കണ്ടെത്താൻ റഡാറുകൾക്ക് കഴിയുമെന്ന് കെ.ടി.സി ഇന്റർനാഷനൽ കമ്പനി ജനറൽ മാനേജർ ഇയാദ് അൽ ബർകാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.