യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ അൻസാർ നന്മണ്ട പ്രഭാഷണം നടത്തുന്നു
‘അഹ്ലന് റമദാന്’ പ്രഭാഷണം
ദുബൈ: നിര്‍മലമായ മനസ്സും നിഷ്കളങ്കമായ പ്രവര്‍ത്തനങ്ങളുമായി ജീവിതം ക്രമീകരിക്കലാണ് വ്രതാനുഷ്ഠാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രഭാഷകന്‍ അന്‍സാര്‍ നന്മണ്ട. ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘അഹ്ലന് റമദാന്-24’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷത വഹിച്ചു. അതിഥിക്കുള്ള സ്നേഹോപഹാരം യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് സമര്‍പ്പിച്ചു. അക്ബര്‍ഷാ വൈക്കം സ്വാഗതവും ദില്‍ഷാദ് ബഷീര്‍ നന്ദിയും പറഞ്ഞു. ശിഹാബ് ഉസ്മാന് പാനൂര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.