ഉമ്മുൽഖുവൈൻ: കാർഷികോത്സവമായ വിഷുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന മ ലയാളിയുടെ മനസ്സറിഞ്ഞെന്ന പോലെ കടലിനിക്കരെ ഇതാ ഒരു വൈവിധ്യമാർ ന്ന കാർഷിക മേള. കന്നുകാലിച്ചന്തകളും കാർകമേളകളും ഗൃഹാതുരത്വ ചി ന്തകളുണർത്തുന്ന പ്രവാസികൾക്ക് ഉമ്മുൽഖുവൈൻ കിരീടാവകാശിയുടെ രക്ഷാകർതൃത്വത്തിൽ നടത്തുന്ന ഈ ചന്ത നല്ല ഒരു വിഷുക്കൈനീട്ടമാകും.
മത്സ്യമാർക്കറ്റിനടുത്ത് ഏപ്രിൽ രണ്ടിന് തുടങ്ങിയ മേള ശനിയാഴ്ച രാത്രിവരെ ഉണ്ടാകുമെന്ന് കമ്മിറ്റി ചെയർമാൻ ഹൈതാം സുൽത്താൻ അറിയിച്ചു. യു.എ.ഇയുടെയുടെ ഭക്ഷ്യ സുരക്ഷാ നയത്തിന് പിന്തുണ അറിയിച്ചും രാജ്യത്തിലെ നാനാദിക്കിലും ഉള്ള കർഷകർക് പ്രോത്സാഹനമായും നടത്തുന്ന മേളയിൽ വിവിധങ്ങളായ ജൈവ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉൾപെടുത്തിയിട്ടുണ്ട്.
കൂടാതെ വളർത്തുമൃഗങ്ങളുടെ പ്രദർശനവും ഈ രംഗത്ത് മുതൽമുടക്കാൻ താൽപര്യമുള്ളവർക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന നൂതന യന്ത്രസാമഗ്രികൾ കാണുവാനും അറിയുവാനും മേള അവസരമൊരുക്കുന്നു . സന്ദർശകർക്കായി ഏർപ്പെടുത്തിയ സൗഭാഗ്യ നറുക്കെടുപ്പിലൂടെ ദിവസേന രണ്ട് പേർക് സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ട്. കൂടാതെ കുട്ടികൾക്കായി ചിത്രരചനാ പോലുള്ള വിനോദങ്ങളും ഭക്ഷണപ്രിയർക്കായി രുചിയൂറുന്ന വിഭവങ്ങളും സന്ദർശകരെ കാത്തു നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.