??? ????????? ???? ?????????????

ആറാം വയസ്സിൽ വിമാനം പറത്തി; ആമിറ​ി​െൻറ അഭിലാഷം മാനത്ത്​ ചിറകടിച്ചു

അബൂദബി: സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത ഒരു വീഡിയോ ആദം മുഹമ്മദ്​ ആമിർ എന്ന ആറു വയസ്സുകാരനെ ഉയർത്തിയത്​ അഭിലാഷ സഫലീകരണത്തി​​െൻറ ആകാശത്തേക്ക്​. വിമാനം പറത്തിക്കൊണ്ട്​ അവൻ ത​​െൻറ ആഗ്രഹം സാധിച്ചു. അതും ഇഷ്​ട വിമാനമായ എയർ ബസ്​ എ^380. വീഡിയോ കണ്ട ഇത്തിഹാദ്​ എയർവേസ്​ അധികൃതറാണ്​ ആമിറിനെ ​വിമാനം പറത്താൻ ക്ഷണിച്ചത്​.

 ഒരിക്കൽ മൊറോക്കോയിൽനിന്ന്​ അബൂദബിയിലേക്കുള്ള യാത്രാമധ്യേയാണ്​ ആ വീഡി​േയാ ചിത്രീകരിച്ചത്​. മൊറോ​േക്കാ^ഇൗജിപ്​ഷ്യൻ വംശജരായ ദമ്പതികളുടെ മകനായ ആമിർ വിമാനം പറത്തലിലെ അതീവ താൽപര്യം കാരണം കോക്​പിറ്റിലെത്തി പൈലറ്റിനെ സമീപിക്കുകയായിരുന്നു. വിമാനം എങ്ങനെ പറത്തണമെന്ന്​ യൂ ട്യൂബ്​ വീഡിയോകളിലൂടെ പഠിച്ചിട്ടുള്ള ആമിർ അടിയന്തര ഘട്ടങ്ങളിൽ എന്തു ചെയ്യണമെന്ന്​ പൈലറ്റിന്​ വിശദീകരിച്ചു നൽകി. കൗതുകം തോന്നിയ പൈലറ്റ്​ സാമിർ യാഖ്​ലിഫ്​ അവ​​െൻറ വിശദീകരണം പകർത്തി സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. വളരെ പെ​െട്ടന്നാണ്​ ഇൗ വീഡിയോ വൈറലായത്​. പോസ്​റ്റ്​ ചെയ്​ത്​ അധികം വൈകാതെ 60 ലക്ഷം പേരാണ്​ വീഡിയോ കണ്ടത്​. 

ഇത്തിഹാദ്​ അധികൃതർ സമ്മാനിച്ച വിമാന മാതൃകയുമായി ആമിർ
 

ഇത്തിഹാദ്​ എയർവേസ്​ പരിശീലന കേന്ദ്രത്തിലെത്തിലെ വിമാനമാണ്​ ആമിർ പറത്തിയത്​. പൈലറ്റി​​െൻറ വസ്​ത്രവും മറ്റും ഉപകരണങ്ങളുമെല്ലാം ആമിറിനായി ഇത്തിഹാദ്​ അധികൃതർ സജ്ജീകരിച്ചിരുന്നു. സഹ പൈലറ്റിനൊപ്പം നാല്​ മണിക്കൂർ വിമാനം പറത്തിയ ആമിർ വിമാനം ലാൻഡ്​ ചെയ്​തപ്പോൾ ‘അബൂദബിയിലേക്ക്​ സ്വാഗതം, ഇത്തിഹാദ്​ തെരഞ്ഞെടുത്തതിൽ നന്ദി’ എന്ന്​ പറഞ്ഞാണ്​ അവസാനിപ്പിക്കുന്നത്​. 

ത​​െൻറ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായാണ്​ വിമാനം പറത്തിയ ദിനത്തെ അവൻ വിശേഷിപ്പിച്ചത്​. പറപ്പിക്കലിനിടെ എൻജിൻ ഫെയിലിയർ ടെസ്​റ്റ്​, ഗോ എറൗണ്ട്​ ടെസ്​റ്റ്​, ട്രാഫിക്​ അലർട്ട്​ അവോയ്​ഡൻസ്​ സിസ്​റ്റം ടെസ്​റ്റ്​ എന്നിവ നടത്തിയതായും അവൻ പറഞ്ഞു. ‘അവിശ്വസനീയമായ ബുദ്ധിയും അറിവും’ എന്നാണ്​ ഇത്തിഹാദ്​ എയർവേസ്​ ഫ്ലൈറ്റ്​ ഒാപറേഷൻസ്​ വൈസ്​ പ്രസിഡൻറ്​ ആമിറിനെ കുറിച്ച്​ അഭിപ്രായപ്പെട്ടത്​. 

Tags:    
News Summary - adam muhammed amir-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.