ദുബൈ: എമിറേറ്റിൽ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണം വർധിച്ചതായി അധികൃതർ. 2020ൽ മരണത്തിന് കാരണമായ അപകടങ്ങളുടെ എണ്ണം 58 ആയിരുന്നത് ഈവർഷം ഡിസംബർ അവസാനത്തോടെ 70 ആയി വർധിച്ചതായി ദുബൈ ട്രാഫിക് പ്രോസിക്യൂഷൻ അറിയിച്ചു.
കോവിഡ് മൂലമുള്ള ലോക്ഡൗൺ ദിനങ്ങളായതിനാലാണ് കഴിഞ്ഞവർഷം അപകടങ്ങൾ കുറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ഡൗണിൽ ഇളവ് ലഭിക്കുകയും നഗരവീഥികൾ സജീവമാവുകയും ചെയ്തത് അപകടങ്ങളുടെ എണ്ണം വർധിപ്പിച്ചു. അപകടങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 12 മാസത്തിനിടെ 61ലക്ഷം ദിർഹമിെൻറ ദിയാധനം നൽകിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇത് അവകാശികൾക്ക് കോടതി മുഖേന തന്നെയാണ് വിതരണം ചെയ്തിട്ടുള്ളത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 42 കേസുകളാണ് എമിറേറ്റിൽ ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മദ്യപിച്ച് വാഹനമോടിച്ചതിന് 112 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവിധ കുറ്റങ്ങളിൽ പിടിയിലായ 695 പേരുടെ ലൈസൻസ് ഈവർഷം റദ്ദാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ ആകെ കൈകാര്യം ചെയ്ത കേസുകളുടെ എണ്ണം 11,567ആണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.