പാനൂർ: ദുബൈയിൽ വിനോദയാത്രക്കിടെ അപകടത്തിൽപെട്ട യുവാവ് മരിച്ചു. ദുബൈ അൽ റിയാമി കമ്പനി ജീവനക്കാരൻ ചമ്പാട് കുണ്ടുകുളങ്ങര കൃഷ്ണകൃപയിൽ കെ.പി. വൈശാഖ് (29) ആണ് മരിച്ചത്. കടൽതീരത്തുള്ള സാഹസികപ്രകടനത്തിനിടെ അപകടത്തിൽപെടുകയായിരുന്നു. ദുബൈയിൽ അടിയന്തര ശസ്ത്രക്രിയക്കുശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം. പത്മാക്ഷെൻറയും വസന്തയുടെയും മകനാണ്. സഹോദരങ്ങൾ: ബവാസ്, വർണ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.