അപകടത്തിൽ മരിച്ച മലയാളിയുടെ  ആശ്രിതർക്ക്​​ 70 ലക്ഷം  രൂപ നഷ്​ടപരിഹാരം

ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവി​​െൻറ ആശ്രിതർക്ക്​ രണ്ടുലക്ഷം ദിർഹം ദിയാധനത്തിന്​ പുറമെ അത്രയും തുക നഷ്​ടപരിഹാരം  കൂടി നൽകാൻ കോടതി വിധി.  ആകെ നാല്​ ലക്ഷം ദിർഹം (70 ലക്ഷത്തോളം രൂപ). തൃശൂർ കേച്ചേരി സ്വദേശിയായ സണ്ണി മരിച്ച കേസിലാണ്​  കൂടുതൽ നഷ്​ടപരിഹാരമായി രണ്ടുലക്ഷം  ദിർഹം കൂടി നൽകാൻ ദുബൈ കോടതി ഇൻഷുറൻസ്​ കമ്പനിക്കെതിരെ വിധി പ്രസ്​താവിച്ചത്​.  

2016 മേയിൽ ശൈഖ്​ ബിൻ സായിദ്​ റോഡിലാണ്​ അപകടം നടന്നത്​. ദുബൈയിൽ സെയിൽസ്​മാനായിരുന്ന സണ്ണി ഒാടിച്ച വാഹനത്തിൽ 21 വയസ്സുള്ള  യു.എ.ഇ പൗരൻ അമിതവേഗതയിൽ  ഒാടിച്ച ബെൻസ്​ കാർ ഇടിക്കുകയായിരുന്നു. സണ്ണിയുടെ മകൻ  എൽവിൻ സണ്ണി (12​)  സംഭവ സ്​ഥലത്തും സണ്ണി ആശുപത്രിയിലേക്കുള്ള വഴിയിലും  മരണപ്പെട്ടു.  ഭാര്യയും മറ്റൊരു കുട്ടിയും പരിക്കുകളോടെ രക്ഷപ്പെട്ടു.

ട്രാഫിക്​ കോടതി സ്വദേശി യുവാവിനെ കുറ്റക്കാരനാണെന്ന്​ കണ്ടെത്തി 10,000 ദിർഹം പിഴ ശിക്ഷ വിധിച്ചു. തുടർന്ന്​ സണ്ണിയുടെ സഹോദരൻ ഷാജൻ ദുബൈ അൽക്കബ്ബാൻ അഡ്വക്കേറ്റ്​സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ്​ അഡ്വ. ഷംസുദ്ദീൻ കരുനാഗപള്ളി വഴി രണ്ടു ലഷം ദിർഹം കൂടി നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ ദുബൈ​ കോടതിയിൽ സിവിൽ കേസ്​ ഫയൽ ചെയ്​തു. ഇതിലാണ്​ അനുകൂല വിധിയുണ്ടായത്​. കുട്ടി മരണപ്പെട്ട കേസിലും മറ്റൊരു കുട്ടിക്ക്​ പരിക്കേറ്റ കേസിലും നഷ്​ടപരിഹാരം ലഭിക്കാനുള്ള കേസുകളും കോടതിയിൽ നടന്നുവരികയാണെന്ന്​ അഡ്വ. ഷംസുദ്ദീൻ അറിയിച്ചു. 

Tags:    
News Summary - accident death malayalee-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.