ദുബൈ: ജോലിക്കിെടയുണ്ടായ അപകടത്തിൽ കാൽ നഷ്ടപ്പെട്ട യുവാവിന് 5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തൃശൂർ സ്വദേശി രൂപേഷ് സുരേഷ്, ദുബൈയിലെ ഒരു കമ്പനിയുടെ സ്പോൺസർഷിപ്പിൽ വെൽഡർ ആയി ജോലി ചെയ്യവെ 2014 ജൂൺ മാസമാണ് അപകടം നടന്നത്. രൂപേഷും, രണ്ടു സുഹൃത്തുക്കളും 80 അടി ഉയരത്തിൽ ഒരു ട്രോളിയിൽ നിന്നുകൊണ്ട് ടാങ്കിന് പൈപ്പ് ഫിറ്റ് ചെയ്യുന്നതിനിടെ ഒരു തൊഴിലാളി അശ്രദ്ധമായി ക്രെയിനിെൻറ എമിർജൻസി ലിവർ തട്ടിയതാണ് അപകട കാരണമായത്. ട്രോളി നിയന്ത്രണംവിട്ട് നിലംപതിക്കുകയും രൂപേഷിെനാപ്പം ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾ തൽക്ഷണം മരിക്കുകയും ചെയ്തു.
രണ്ടു കാലുകൾക്ക് പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച രൂപേഷിെൻറ ഇടതുകാൽ മുട്ടിനുമുകളിൽ വെച്ച് മുറിച്ചുമാേറ്റണ്ടി വന്നു. അശ്രദ്ധമായി ക്രെയിൻ പ്രവർത്തിച്ച ഒാപ്പറേറ്ററെയും സഹായിയെയും ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു.തുടർന്ന് ദുബൈ അൽകബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപള്ളിയുടെ നിയമോപദേശ പ്രകാരം 5 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബൂദബി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.