അബൂദബി: മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുതിയ അക്കാദമിക് വര്‍ഷത്തിനു തുടക്കമായി.
403 പുതിയ വിദ്യാര്‍ഥികളാണ് യൂനിവേഴ്സിറ്റിയില്‍ പ്രവേശനം തേടിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ വിഷന്‍, മെഷീന് ലേണിങ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ്, റോബോട്ടിക്സ് എന്നീ ബിരുദ കോഴ്സുകളിലേക്കും സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡാറ്റ സയന്‍സ്, അപ്ലൈഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് വിദ്യാര്‍ഥികള്‍ പ്രവേശനം തേടിയത്. യൂനിവേഴ്സിറ്റി പ്രവേശനത്തിനായി എണ്ണായിരത്തിലേറെ വിദ്യാര്‍ഥികളാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
പുതുതായി ആരംഭിച്ച ബാച്ച്ലര് ഓഫ് സയന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എ.ഐ ഫോര്‍ ബിസിനസ്, എ.ഐ ഫോര്‍ എന്‍ജിനീയറിങ് എന്നിങ്ങനെ രണ്ട് സ്ട്രീമുകളാണ് ഉള്ളത്. 25 രാജ്യങ്ങളില്‍ നിന്നായി 115 വിദ്യാര്‍ഥികളാണ് ഈ വിഭാഗങ്ങളില്‍ പ്രവേശനം നേടിയത്.
ഇതില്‍ 25 ശതമാനവും യു.എ.ഇ പൗരന്മാര്ക്കായി നീക്കിവെച്ചിട്ടുള്ളതാണ്.
ഈ വര്‍ഷത്തെ പ്രവേശനം കൂടി കഴിഞ്ഞതോടെ യൂനിവേഴ്സിറ്റിയിലെ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 700 പിന്നിട്ടു. 47 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.