?????? ??? ?????????? ??????????? ???????? ????? ??????????????

അബൂദബി ടൂർ: അലെജാന്ദ്രേ  വാൽവെർദേ ചാമ്പ്യൻ

അബൂദബി: കാറ്റിനോടും മഴയോടും പൊരുതി ജബൽ ഹഫീഥിലേക്ക്​ സൈക്കിളുമായി കുതിച്ച സ്​പാനിഷ്​ താരം അലെജാന്ദ്രേ വാൽവെർദേ അബൂദബി ടൂർ സൈക്കിളോട്ട മത്സരത്തിൽ ഒാവറോൾ ചാമ്പ്യനായി. ഞായറാഴ്​ച നടന്ന മത്സരത്തി​​െൻറ അഞ്ചാം ഘട്ടത്തിൽ ഒന്നാമതെത്തിയാണ്​ മോവി സ്​റ്റാർ ടീമി​​െൻറ താരം കിരീടം നേടിയത്​. 

199 കിലോമീറ്റർ ദൈർഘ്യമുള്ള അവസാന ഘട്ട മത്സരത്തിൽ അവസാന മൂന്ന്​ കിലോമീറ്ററിൽ അസ്​റ്റാന ടീമി​​െൻറ മിഗ്വൽ എഞ്ചൽ ലോപസിനെ മറികടന്നാണ്​​ വാൽവെർദേ ഒന്നാം സ്​ഥാനത്തേക്ക്​ കുതിച്ചത്​. ​ഫ്രാൻസി​​െൻറ ജൂലിയൻ അലഫിലിപ്​ മൂന്നാമതായി ഫിനിഷ്​ ചെയ്​തു. ഒാവറോൾ വിഭാഗത്തിൽ ടീം സൺവെബി​​െൻറ വിൽകോ കെൽദർമാനാണ്​ രണ്ടാം സ്​ഥാനത്ത്​. മിഗ്വൽ എഞ്ചൽ ലോപസ്​ മൂന്നാമതായി. വിജയത്തിൽ സന്തോഷവാനാണെന്നും ഇനി നിരവധി നേട്ടങ്ങൾ കീഴടക്കാനുണ്ടെന്നും 37കാരനായ അലെജാന്ദ്രേ വാൽവെർദേ പറഞ്ഞു. 

ആദ്യ ഘട്ടത്തിൽ യു.എ.ഇ ടീമായ എമിറേറ്റ്​സി​​െൻറ അലക്​സാണ്ടർ ക്രിസ്​റ്റഫ്​, രണ്ടാം ഘട്ട മത്സരത്തിൽ ക്വിക്​ സ്​റ്റെപ്​ ഫ്ലോർസി​​െൻറ ഏലിയ വിവിയാനി, മൂന്നാം ഘട്ടത്തിൽ ടീം സൺവെബി​​െൻറ ഫിൽ ബോഹസ്​, നാലാം ഘട്ടത്തിൽ ബി.എം.സി റേസിങ്​ ടീമി​​െൻറ റോഹൻ ഡെന്നീസ്​ എന്നിവരായിരുന്നു വിജയിച്ചിരുന്നത്​. 

Tags:    
News Summary - abudabi tour-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.