?????? ??? ??????? ????????? ???? ??????? ??????? ??????? ????????????

അബൂദബി ടൂർ: ബോഹസിന്​ വിജയം

അബൂദബി: അബൂദബി ടൂർ സൈക്ലിങ്​ മത്സരത്തി​​െൻറ മൂന്നാം ഘട്ടത്തിൽ ടീം സൺവെബി​​െൻറ ഫിൽ ബോഹസിന്​ ഫോ​േട്ടാ ഫിനിഷ്​ വിജയം. 
മാഴ്​സൽ കിറ്റൽ (കാഡുഷ ആൽപെസിൻ) രണ്ടാമതായും പാസ്​കൽ ആകർമാൻ (ബോറ ഹാൻസ്​​േ​ഗ്രാ) മൂന്നാമതായും ഫിനിഷ്​ ചെയ്​തു.
മൂന്നാം ഘട്ടത്തിൽ നാലാമതായാണ്​ ഫിനിഷ്​ ചെയ്​തതെങ്കിലും രണ്ടാം ഘട്ട വിജയി ഏലിയ വിവിയാനി (ക്വിക്​ സ്​റ്റെപ്​ ​​ഫ്ലോർ) ഒാവറോൾ ലീഡ്​ നിലനിർത്തി. യാസ്​ ​അബൂദബി^അബൂദബി 151 കിലോമീറ്ററായിരുന്നു​ മൂന്നാം ഘട്ട മത്സരത്തിൽ. ശനിയാഴ്​ച നടക്കുന്ന നാലാം ഘട്ടത്തിൽ അൽ മരിയ^അൽ മരിയ 12 കിലോമീറ്ററാണ്​. ഞായറാഴ്​ചത്തെ അഞ്ചാം ഘട്ടത്തോടെ അബൂദബി ടൂർ സമാപിക്കും.
Tags:    
News Summary - abudabi tour-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.