ഒരുമ അഴീക്കോട് മെംബർഷിപ് വിതരണോദ്ഘാടന ചടങ്ങ്
അബൂദബി: ഒരുമ അഴീക്കോടിന്റെ അബൂദബി യൂനിറ്റ് രൂപവത്കരിച്ചു. രൂപവത്കരണ യോഗം ജൂൺ 15ന് മുൻ പ്രസിഡന്റ് വിജയ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ മധു അഴീക്കോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുബീർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുബീർ ഒരുവർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വനിത വിങ് കോഓഡിനേറ്റർ രമ്യ സംസാരിച്ചു. അബൂദബി യൂനിറ്റിൽ രണ്ട് കൺവീനർമാരെയും അഞ്ച് ജോയന്റ് കൺവീനർമാരെയും തിരഞ്ഞെടുത്തു. അൻസു, പ്രശാന്ത് (ജിക്കു) എന്നിവരാണ് കൺവീനർമാർ. പ്രമോദ്, ഷിർഷാദ്, അനു പച്ച, തമീം, മനോജ് എന്നിവർ ജോ. കൺവീനർമാർമാരാണ്. ചടങ്ങിൽ വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.
എക്സിക്യൂട്ടിവ് അംഗങ്ങളായ കിരൺ ഗംഗാധരൻ, പ്രജോഷ്, ചൈതേഷ്, അബൂദബി യൂനിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അഫ്സൽ നന്ദി പറഞ്ഞു. മെംബർഷിപ് വിതരണം സുരേന്ദ്രനാഥ് രാകേഷ് മൈലപ്രത്തിന് കൈമാറി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.