‘സേഫ് ഫാമിലി ചാര്‍ട്ടര്‍ അംബാസഡര്‍’: പൊതുജനങ്ങള്‍ക്ക് ക്ഷണവുമായി അബൂദബി പൊലീസ്

അബൂദബി: 2026 കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ‘സേഫ് ഫാമിലി ചാര്‍ട്ടര്‍ അംബാസഡര്‍’ ആകാന്‍ അവസരമൊരുക്കി അബൂദബി പൊലീസ്. സേഫ് ഫാമിലി ചാര്‍ട്ടര്‍ വായിച്ച് മനസ്സിലാക്കി പ്രതിജ്ഞ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ‘അംബാസഡര്‍’ പദവി നല്‍കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.

കുടുംബ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുക, പ്രതിരോധ ബോധവല്‍കരണവും കൂട്ടായ ഉത്തരവാദിത്തവും വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അബൂദബി പൊലീസ് സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കി. സുരക്ഷിതവും സുസ്ഥിരവുമായ കുടുംബ അന്തരീക്ഷം ഉറപ്പുവരുത്തുന്നതില്‍ പങ്കാളികളാകുന്നവരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

താല്‍പര്യമുള്ള പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സേഫ് ഫാമിലി ചാര്‍ട്ടര്‍ പരിശോധിക്കാനും വ്യവസ്ഥകള്‍ അംഗീകരിച്ച് പ്രതിജ്ഞ എടുത്ത് ഇ -സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും സാധിക്കും.

കുടുംബ സുരക്ഷാ ശ്രമങ്ങളില്‍ പൊതുജന പങ്കാളിത്തം വിപുലീകരിക്കാനും സമൂഹവും അബൂദബി പൊലീസും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - ‘സേഫ് ഫാമിലി ചാര്‍ട്ടര്‍ അംബാസഡര്‍’: പൊതുജനങ്ങള്‍ക്ക് ക്ഷണവുമായി അബൂദബി പൊലീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.