സുരക്ഷാ പട്രോളിങ് വിലയിരുത്താന്‍ അബൂദബി പൊലീസ് മേധാവി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
അബൂദബി: എമിറേറ്റിന്‍റെ പ്രാന്ത പ്രദേശങ്ങളിലെ ഗതാഗത, സുരക്ഷാ പട്രോളിങ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അഹമ്മദ് സൈഫ് ബിന്‍ സൈത്തൂണ്‍ അല്‍ മുഹൈരി സന്ദര്‍ശനം നടത്തി. നഗരത്തിന് പുറത്തുള്ള മേഖലകളിലെ ഓപറേഷന്‍ പ്രവര്‍ത്തനങ്ങള്‍, വികസന പദ്ധതികള്‍ എന്നിവ അദ്ദേഹം നേരിട്ട് വിലയിരുത്തി. സുരക്ഷാ പട്രോളിങ് സംവിധാനത്തിന്റെ സജ്ജീകരണങ്ങള്‍ നിരീക്ഷിക്കാനും അബൂദബി പൊലീസിന്റെ തന്ത്രപരമായ മുന്‍ഗണനയായ 'സ്മാര്‍ട്ട് റോഡ് സുരക്ഷ' കൈവരിക്കാനും ഓപറേഷന്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സന്ദര്‍ശനം.
സുരക്ഷാ പട്രോളിങ് ശക്തമാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ സമയം മെച്ചപ്പെടുത്തുക, ഫീല്‍ഡ് ഓപറേഷനുകളെ പിന്തുണക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക, മികച്ച പൊലീസിങ് രീതികള്‍ക്കനുസൃതമായി വിവിധ ഗതാഗത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും ഫലപ്രദമായി നേരിടുന്നതിന് ഉദ്യോഗസ്ഥരുടെ സജ്ജീകരണം ശക്തമാക്കുക, റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നിവ ലക്ഷ്യമിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വരുന്ന തുടര്‍ച്ചയായ പരിശീലനം അദ്ദേഹം വിലയിരുത്തി.
ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും പാലിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് യുവാക്കളെ ലക്ഷ്യമിട്ട് ബോധവല്‍ക്കരണ കാംപയിനുകള്‍ ശക്തമാക്കണമെന്നും ഫീല്‍ഡ് പട്രോളിങ്ങിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.