അബൂദബി: ഊര്‍ജ, ജല വിനിയോഗ കാര്യക്ഷമതാ പദ്ധതി 2030ന്റെ ഭാഗമായി കെട്ടിടങ്ങളിലെ ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുസ്ഥിര നിര്‍മാണ രീതികള്‍ പ്രോത്സാഹിപ്പിക്കാനുമായി അബൂദബി ഊര്‍ജ വകുപ്പ് പുതിയ 'കൂളിങ് ലോഡ് മാനുവല്‍' (സി.എല്‍.എം.) പുറത്തിറക്കി. യു.എ.ഇയിലെ കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 60 മുതല്‍ 70 ശതമാനം വരെ ശീതീകരണ സംവിധാനങ്ങള്‍ക്കാണ് ചെലവാകുന്നത്. നിലവില്‍ ആവശ്യത്തിലധികം ശേഷിയുള്ള എ.സി സിസ്റ്റങ്ങളാണ് കെട്ടിടങ്ങളില്‍ സ്ഥാപിക്കുന്നത്. ഇത് കൃത്യമായ അളവിലാക്കുന്നതിലൂടെ അബൂദബിയിലെ പുതിയ കെട്ടിടങ്ങളില്‍ മാത്രം പ്രതിവര്‍ഷം 560 ദശലക്ഷം ദിര്‍ഹം വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ ഒരു സാധാരണ താമസ വില്ലയില്‍ എ.സി ഉപകരണങ്ങളുടെ വിലയില്‍ മാത്രം 56,000 ദിര്‍ഹം വരെ കുറവുണ്ടാകും. കണക്ഷന്‍ ഫീസിലും കുറവുണ്ടാകുമെന്നു മാത്രമല്ല, വൈദ്യുതി ബില്ലില്‍ 25 ശതമാനം വരെ ലാഭിക്കാനും സാധിക്കും. ആവശ്യമായ കൂളിംഗ് ലോഡ് കൃത്യമായി കണക്കാക്കാനും അനുയോജ്യമായ എ.സി ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാനും നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിർദേശങ്ങള്‍ ഈ മാനുവല്‍ നല്‍കുന്നുണ്ട്. ഇത് നിര്‍മാണച്ചെലവും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുകയും കുറക്കാന്‍ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.