ഷാർജയിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ ഓണച്ചന്തയുടെ ഉദ്ഘാടനം സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് നിർവഹിക്കുന്നു

പ്രവാസനാട്ടിൽ ഓണപ്പെരുമയുടെ നാടൻ കാഴ്ചകളൊരുക്കി സഫാരി ഷാർജ, റാസൽഖൈമ ഹൈപ്പർമാർക്കറ്റുകളിൽ ‘ഓണച്ചന്ത’ തുടങ്ങി

ഷാർജ: മലയാളിയുടെ മനസ്സിൽ ഓണം വെറുമൊരു ആഘോഷമല്ല. നാട്ടിൻപുറങ്ങളുടെ ഓർമകളും കുടുംബസംഗമങ്ങളും പൂക്കളവും ഓണക്കളികളും പുലിക്കളിയും കുമ്മാട്ടിയും വിഭവസമൃദ്ധമായ സദ്യയും ചേർന്നൊരു വികാരമാണ്. അത്തം മുതൽ തിരുവോണം വരെ നീളുന്ന ആ ആഘോഷത്തിന്‍റെ നിറവും നാടൻ ഓർമകളുടെ മാധുര്യവും പ്രവാസലോകത്തും പുനരാവിഷ്കരിക്കുകയാണ് സഫാരി. ഷാർജയിലെയും റാസൽഖൈമയിലെയും സഫാരി ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്ന ‘ഓണച്ചന്ത’യിലൂടെ പ്രവാസി മലയാളികൾക്ക് നാട്ടിലെ ഓണക്കാലത്തിന്‍റെ അനുഭവം വീണ്ടും സമ്മാനിക്കുകയാണ്.

 

ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 17ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സാമൂഹിക പ്രവർത്തകൻ ചാക്കോ ഊളക്കാടൻ തുടങ്ങിയവർ നിർവഹിച്ചു. സഫാരി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഓഫ് പർച്ചേസസ് ജീനു മാത്യു, ഹെഡ് ഓഫ് പർച്ചേസസ് ഷാനവാസ്, അസി. ഓപറേഷൻ മാനേജർ ശ്രീജി പ്രതാപൻ, സഫാരി മാൾ എച്ച്​.ആർ ആൻഡ്​ അഡ്​മിൻ മാനേജർ അബ്ദുൽ ഹസീബ്, മീഡിയ മാർക്കറ്റിങ് മാനേജർ ഫിറോസ് ഹനീഫ തുടങ്ങി മറ്റു സഫാരി സ്റ്റാഫ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

കേരളത്തിന്‍റെ പാരമ്പര്യവും പഴയകാല ഓണച്ചന്തകളുടെ ഓർമകളും പുതുതലമുറക്ക്​ പരിചയപ്പെടുത്തുന്ന തരത്തിലാണ് സഫാരി ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിന് ആവശ്യമായ വിഭവങ്ങളും നാടൻ ഉൽപന്നങ്ങളും അവശ്യസാധനങ്ങളും ഒരിടത്ത് ലഭ്യമാകുന്ന വിപുലമായ സംവിധാനമാണ് ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് സഫാരി ഗ്രൂപ്​ ചെയർമാൻ അബൂബക്കർ മടപ്പാട്ട് അറിയിച്ചു. സമൃദ്ധിയുടെയും സ്നേഹത്തിന്‍റെയും സന്ദേശം പകരുന്ന ഓണക്കാലത്ത് പ്രവാസി സമൂഹത്തിന് നാട്ടിലെ ഓണച്ചന്തയുടെ അനുഭവം സമ്മാനിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയിൽ ഏഴാം തവണയാണ് ഓണച്ചന്ത നടത്തുന്നത്. നാട്ടിൻപുറത്തെ ഓണച്ചന്തയെ ഓർമിപ്പിക്കും വിധമാണ് ഓണസദ്യക്കാവശ്യമായ പച്ചക്കറികൾ ഒരുക്കിയിരിക്കുന്നത്. ഓണക്കോടികൾ, മൺപാത്രങ്ങൾ, വള, മാല, കമ്മലുകൾ, പാദരക്ഷകൾ തുടങ്ങിയവയെല്ലാം ഓണച്ചന്തയുടെ ഭാഗമായി സഫാരിയിൽ ലഭിക്കും. പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കളും ഓണച്ചന്തയിലുണ്ട്.

ഓണസദ്യ

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉപഭോക്താക്കളുടെ ഇഷ്ടസ്വാദായി മാറിയ സഫാരി ബേക്കറി ആൻഡ്​ ഹോട്ട് ഫുഡ് ഒരുക്കുന്ന സദ്യയില്ലാതെ ഈ വർഷത്തെ ഓണം പൂർണമാവില്ല. 25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് സഫാരി ഒരുക്കിയിരിക്കുന്നത്. കൂടാതെ, 15-ൽ പരം വ്യത്യസ്ത തരത്തിലുള്ള പായസങ്ങൾ അടങ്ങിയ പായസമേളയും സഫാരി ബേക്കറി ആൻഡ്​ ഹോട്ട് ഫുഡ് ഒരുക്കുന്നുണ്ട്.

പൊന്നോണം പേബാക്ക്

സഫാരി ഈ ഓണത്തിന് ഡിപാർട്ട്മെന്‍റ്​ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത് ‘പൊന്നോണം പേബാക്ക്’ ആണ്. 150 ദിർഹത്തിന് സാരി, ചുരിദാർ, ചുരിദാർ മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുമ്പോൾ 75 ദിർഹത്തിന്‍റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നു. ഈ ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച് ഗാർമെന്‍റ്​സ്​ ആൻഡ്​ ഫുട്‌വെയർ വിഭാഗങ്ങളിൽനിന്ന് പർച്ചേസ് ചെയ്യാം.

Tags:    
News Summary - Safari Sharjah and Ras Al Khaimah hypermarkets launch ‘Onam Chanda’ to bring back local Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.