Posted On
date_range Updated On
date_range അനധികൃത മാലിന്യ നിക്ഷേപം: നടപടി കടുപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: നിശ്ചിത കേന്ദ്രങ്ങളിലല്ലാതെ അനധികൃതമായി മലിനജലം തള്ളിയ ടാങ്കറുകൾക്കെതിരെ കർശന നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി. മലിനജലവും മറ്റ് മാലിന്യങ്ങളും അനധികൃത സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് ദുബൈ നിയമപ്രകാരം വലിയ കുറ്റമാണ്.
നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് പുറമെ 1,00,000 ദിർഹം വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യവും നഗരശുചിത്വവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട 2015-ലെ 14-ാം നമ്പർ പ്രമേയം ആസ്പദമാക്കിയാണ് ഈ നടപടി. വിവിധ മാലിന്യനിക്ഷേപ ലംഘനങ്ങൾക്കുള്ള പിഴയെക്കുറിച്ചുള്ള വിവരങ്ങൾ മുനിസിപ്പാലിറ്റി പുറത്തുവിട്ടു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.