അബൂദബി: 34ാമത് അബൂദബി രാജ്യാന്തര ബുക് ഫെയറിന് പ്രൗഢമായ തുടക്കം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിന് കീഴിൽ ഏപ്രിൽ 26 മുതൽ മേയ് അഞ്ചു അഡ്നക് സെന്ററിലാണ് പുസ്തക മേള സംഘടിപ്പിക്കുന്നത്. 10 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അറബ്, അന്താരാഷ്ട്ര എഴുത്തുകരും ബുദ്ധിജീവികളും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. ‘അറിവ് നമ്മുടെ സമൂഹത്തെ അലങ്കരിക്കും’ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ പ്രമേയം.
ആഗോള സാംസ്കാരികവും ബൗദ്ധികവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, അറബ് ഭാഷാപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ സംരക്ഷണത്തിന് സംഭാവന നൽകുക, അതോടൊപ്പം വൈവിധ്യമാർന്ന ലോക സംസ്കാരങ്ങളെയും നാഗരികതകളെയും കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ മേളയുടെ ലക്ഷ്യം. അറബി ഭാഷയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹിഷ്ണുതയെയും മനുഷ്യ സാഹോദര്യത്തെയും കുറിച്ചുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയുമായി ചേർന്നു നിൽക്കുന്നതാണ് പുസ്തകമേളയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.